KeralaLatest NewsLocal news
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പണികഴിപ്പിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നു

അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പണികഴിപ്പിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നു. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓപ്പണ്‍ ഓഡിറ്റോറിയം പണികഴിപ്പിച്ചിട്ടുള്ളത്. വിശാലമായ ഗ്രൗണ്ടിനൊപ്പം വിശാലമായ ഓഡിറ്റോറിയവും സ്‌കൂളിന് സ്വന്തമായി. ഇടുക്കി ജില്ലാ പഞ്ചായത്താണ് ഓപ്പണ്‍ ഓഡിറ്റോറിയ നിര്‍മ്മാണത്തിനായി തുക അനുവദിച്ചിരുന്നത്. ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, പി ടി എ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.



