അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റില്‍

അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള പേരകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യപ്പിള്ളി റോസിലിയെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകള്‍ക്കമായിരുന്ന ആക്രമണം. വീട്ടില്‍ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. റോസിലി മാനസിക വിഭ്രാന്തിയ്ക്ക് ചികിത്സ തേടിയിരുന്നു.
കൊലപാതകത്തിന് മറ്റ് കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസിലി ആശുപത്രിയില്‍ തുടരവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കത്തി കൊണ്ട് കഴുത്ത് മുറിച്ചായിരുന്നു ആക്രമണം. കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ആന്റണി-റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെല്‍ന. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന ഡെല്‍നയുടെ മൃതദേഹം ഇടക്കുന്നം സെന്റ് ആന്റണീസ് പള്ളിയില്‍ വൈകീട്ട് സംസ്‌കരിക്കും.



