KeralaLatest NewsLocal news
സംസ്കാര ചടങ്ങിനിടെ കല്ലറ സ്ലാബ് ഇടിഞ്ഞു വീണ് വണ്ടിപെരിയാർ സ്വദേശി മരിച്ചു
സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വണ്ടിപെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിന് കുഴി എടുക്കുന്നതിനിടെ തൊട്ടടുത്ത ശവകുടീരത്തിലെ സ്ലാബ് ഇടിഞ്ഞ കറുപ്പസ്വാമിയുടെ ദേഹത്തേക്ക് വീഴുകയാണ് ഉണ്ടായത്. വണ്ടിപ്പെരിയാർ ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



