അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ 12 മുതല്‍

അടിമാലി: അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയുടെ അമ്പത്തെട്ടാമത് വാര്‍ഷിക പെരുന്നാളും വിശുദ്ധദൈവമാതാവിന്റെ സുനോറോ വണക്കവും പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ശ്രാദ്ധപെരുന്നാളും ഈ മാസം 12, 13, 14 തിയതികളില്‍ നടക്കും. 12ന് രാവിലെ പ്രഭാത പ്രാര്‍ത്ഥനക്കും വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനക്കും ശേഷം തിരുന്നാളിന് കൊടി ഉയരും.വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയും മത സൗഹാര്‍ദ്ദ സന്ധ്യയും നടക്കും.
ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോര്‍ അഫ്രേം മെത്താപ്പോലീത്ത എന്നിവര്‍ തിരുന്നാള്‍ കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. 13ന് രാവിലെ പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന നടക്കും. വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥനയും പ്രസംഗവും നടക്കും. തുടര്‍ന്ന് 7ന് സൂനോറോ വണക്കവും പ്രദക്ഷിണവും നടക്കും. തിരുന്നാളിന്റെ അവസാന ദിവസം രാവിലെ പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം മാത്യൂസ് മോര്‍ അഫ്രേം മെത്താപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും.
തുടര്‍ന്ന് സൂനോറോ വണക്കവും നെയ്യപ്പ നേര്‍ച്ചയും പ്രദക്ഷിണവും നടക്കും.തുടര്‍ന്ന് നേര്‍ച്ച സദ്യക്കും ലേലത്തിനും ശേഷം തിരുന്നാളിന് കൊടിയിറങ്ങും. തിരുന്നാളിന്റെ രണ്ടാം ദിനം വൈകിട്ട് പ്രദക്ഷിണ ശേഷം നേര്‍ച്ച സദ്യയും വാദ്യമേളവും കരിമരുന്ന് പ്രകടനവും നടക്കുമെന്നും പള്ളിവികാരി ഫാ. എല്‍ദോ വര്‍ഗ്ഗീസ് ആര്യപ്പിള്ളില്‍, സഹവികാരി ഫാ.ജോബിന്‍ മര്‍ക്കോസ് മൈലാത്തോട്ടത്തില്‍, കെ സി ജോര്‍ജ്ജ് കൊച്ചുകുടിയില്‍, സജീവ് റ്റി ബി തേവര്‍മഠത്തില്‍ പി വി ഏലിയാസ് പുത്തയത്ത്, സജി മാത്യു, ടൈറ്റസ് കെ അബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



