
ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീം അംഗങ്ങളുമായി ഔദ്യോഗിക വസതിയിൽ മോദി കൂടിക്കാഴ്ച നടത്തി. തുടർച്ചയായ മൂന്ന് തോൽവികൾ നേരിട്ടതിന് ശേഷവും അസാധാരണമായ മാനസിക ശക്തിയോടെ തിരിച്ചെത്തി ചരിത്രം സൃഷ്ടിച്ച ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ലോകകപ്പിൽ, ടീമിന് തിരിച്ചടികൾ നേരിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ചും മോദി പരാമർശിച്ചു. 2017 ലോകകപ്പിന് ശേഷം ട്രോഫിയില്ലാതെയാണ് ടീം പ്രധാനമന്ത്രിയെ കണ്ടതെന്നും, ഇനിയും കൂടുതൽ തവണ വിജയിച്ച് അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.
രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്കിടയിൽ ഫിറ്റ് ഇന്ത്യ സന്ദേശം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി കളിക്കാരോട് അഭ്യർത്ഥിച്ചു.ടീമംഗങ്ങൾ ഒപ്പിട്ട ജേഴ്സി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്



