KeralaLatest NewsLocal news
നിയന്ത്രണം മാറി, സന്ദർശകർക്ക് ഇനി കാൽനടയായി ഇടുക്കി ഡാം ചുറ്റിക്കാണാം’; വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്‌ത് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതിയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായും കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനം വരെയാണ് കാല്‍നടയായി സന്ദര്‍ശനം അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു.
സുരക്ഷാ നടപടികളുടെ ഭാഗാമായായി ഇടുക്കി ഡാം സന്ദശിക്കുന്നതിന് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ബഗ്ഗി കാറുകളില്‍ ദിവസം 800 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു എത്തുന്നവര്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി നല്‍കിയിരുന്നത്. ഇതാണ് പരിഷ്‌കരിച്ച് കാല്‍നടയായി ഡാം നടന്നു കാണുന്നതിനും അനുമതി നല്‍കിയിട്ടുള്ളത്



