ദേശിയപാതയിലെ മണ്ണിടിച്ചിൽ :ഗതാഗത തടസ്സമുണ്ടായതോടെ അടിമാലി ടൗണില്‍ സെന്റര്‍ ജംഗ്ഷന്‍ മുതല്‍ സ്‌കൂള്‍ പരിസരം വരെയുള്ള ഭാഗത്തെ വ്യാപാരികളും ഓട്ടോ ടാക്‌സി തൊഴിലാളികളും പ്രതിസന്ധിയില്‍
അടിമാലി: അടിമാലി ലക്ഷംവീട് ഭാഗത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശിയപാത85ലൂടെ ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് അടിമാലി ടൗണില്‍ സെന്റര്‍ ജംഗ്ഷന്‍ മുതല്‍ സ്‌കൂള്‍ പരിസരം വരെയുള്ള ഭാഗത്തെ വ്യാപാരികളും ഓട്ടോ ടാക്‌സി തൊഴിലാളികളും.കഴിഞ്ഞ മാസം 25ന് രാത്രിയിലായിരുന്നു അടിമാലി ലക്ഷം വീട് ഭാഗത്ത് ദേശിയപാത85ല്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ ടൗണില്‍ സെന്റര്‍ ജംഗ്ഷന്‍ ഭാഗത്ത് നിന്നും കൂമ്പന്‍പാറയില്‍ നിന്നും ബൈപ്പാസ് റോഡുകളിലൂടെ ഗതാഗതം വഴി തിരിച്ചു വിട്ടു.സംഭവ ശേഷം 12 ദിവസങ്ങള്‍ പിന്നിടുമ്പോഴും ഗതാഗത നിയന്ത്രണം ഈ നിലയില്‍ തുടരുന്നു.ഗതാഗതം വഴി തിരിച്ച് വിട്ടതോടെ ടൗണില്‍ സെന്റര്‍ ജംഗ്ഷന്‍ മുതല്‍ സ്‌കൂള്‍ പരിസരം വരെയുള്ള മേഖല ഏറെക്കുറെ ആളൊഴിഞ്ഞ് വിജനമായ നിലയിലാണ്.ചുരുക്കം ആളുകളും വാഹനങ്ങളും മാത്രമെ ഈ ഭാഗത്തേക്കെത്തുന്നൊള്ളു.ഇതോടെ വരുമാനം നിലച്ച് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ ഭാഗത്തെ വ്യാപാരികളും ഓട്ടോ ടാക്‌സി തൊഴിലാളികളും.വരുമാനം നിലച്ച നിലയിലാണ് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ഇവരുടെ ജീവിതം കടന്നു പോകുന്നത്.വരുമാനം തീരെയില്ലാതായതോടെ കടകളില്‍ ചിലത് അടച്ചിട്ടിരിക്കുകയാണ്.ഹോട്ടല്‍ നടത്തിപ്പുകാരും പഴം പച്ചക്കറി വ്യാപാരികളും പ്രതിസന്ധി അഭിമുഖീകരിക്കുന്നു.ഇടിഞ്ഞ മണ്ണ് പാതയില്‍ നിന്ന് നീക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയിട്ടില്ല.സുരക്ഷാ ഭീഷണിയാണ് കാരണം.ഇടിച്ചില്‍ ഉണ്ടായ ഭാഗത്ത് സുരക്ഷയൊരുക്കി ദേശിയപാതയിലൂടെയുള്ള ഗതാഗതം വേഗത്തില്‍ പുനസ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.ഭാവാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ ബൈപ്പാസ് റോഡുകള്‍ പലതും തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്.



