ബിജെപി ബിഎംഎസ് പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

മൂന്നാര്‍: മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ തടഞ്ഞുവെന്നാരോപിച്ച് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി ബിഎംഎസ് പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ബാരിക്കേഡ് വച്ച് തടഞ്ഞു. ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും ഡ്രൈവര്‍മാരുടെ ലൈസന്‍സ് വാഹന പെര്‍മിറ്റ് എന്നിവ റദ്ദാക്കരുതെന്നും സമരത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
ധര്‍ണ ബിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം വി.എന്‍.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡന്റ് കെ.മാരിയപ്പന്‍, രാധാകൃഷ്ണന്‍,ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സുമേഷ് കുമാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കന്തകുമാര്‍ ,വൈസ് പ്രസിഡന്റ് കതിരേശന്‍ ,ബിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുത്തു.



