KeralaLatest NewsLocal news

മാങ്കുളം സ്വദേശിനിയെ കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളജിനുള്ളിലെ ഹോസ്റ്റൽ മുറിയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അടിമാലി മാങ്കുളം മലനിരപ്പേൽ വീട്ടിൽ ഹരിയുടെ മകൾ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിനി വന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

കുറച്ച് നാൾ മുൻപ് ഇതേ കോളജിൽ പഠിക്കുന്ന മാനസ എന്ന പെൻകുട്ടിയെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ കാമുകൻ തോക്കുപയോഗിച്ച് വെടിവച്ച് കൊന്ന സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!