CrimeKeralaLatest NewsLocal news

കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ദുരൂഹതയെന്ന് പിതാവ്; ആത്മഹത്യയെന്ന് പൊലീസ്

കോതമംഗലം – നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിൻ്റെ ഹോസ്റ്റലിനുള്ളിൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നന്ദനയുടെ പിതാവ് ഹരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് മാങ്കുളം സ്വദേശിനിയും BBA ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ നന്ദനയെ ഹോസ്റ്റലിന്റെ റൂമിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള കുട്ടികൾ വീട്ടിൽ പോയിരുന്ന സമയത്താണ് സംഭവം. പോലീസ് സ്ഥലത്തെത്തി മുറികുത്തിപ്പൊളിച്ചാണ് അകത്തു കയറിയത്. കോതമംഗലം പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം പെൺകുട്ടിയുടെ പിതാവ് ആരോപിച്ചതു പോലെയുള്ള ദുരൂഹത ഒന്നുമില്ലെന്നും നന്ദനയുടേത് ആത്മഹത്യ തന്നെയാണെന്ന് പോലീസ് ഇൻസ്പെക്ടർ PT ബിജോയി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!