KeralaLatest NewsLocal news
മാങ്കുളം ആനക്കുളം റോഡില്‍ പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാങ്കുളം ആനക്കുളം റോഡില്‍ നെല്ലിപടിക്ക് സമീപം വച്ച് ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു വാഹനാപകടം സംഭവിച്ചത്. പിക്കപ്പ് ലോറി റോഡില്‍ നിന്നും പാതയോരത്തെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മാങ്കുളം ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് താഴ് ഭാഗത്തുണ്ടായിരുന്ന വീട്ടുമുറ്റത്തേക്കാണ് വാഹനം തലകീഴായി പതിച്ചത്.
അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകള്‍ സംഭവിച്ചു. ഇവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രദേശവാസികളുംമറ്റുമെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ വാഹനത്തിനും വലിയ കേടുപാടുകള്‍ സംഭവിച്ചു. വളവോടു കൂടിയ ഭാഗത്ത് വച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.



