CrimeKeralaLatest NewsLocal news
ഓപ്പറേഷന്‍ ഷൈലോക്ക്: നെടുങ്കണ്ടത്ത് നിന്ന് പിടിച്ചെടുത്തത് 25 ലക്ഷം രൂപ

ഇടുക്കി: ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായി നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പിടിച്ചെടുത്തത് കാല്‍ കോടിയോളം രൂപ. സാധാരണക്കാരെ ചൂഷണം ചെയ്‌ത് അമിത പലിശ ഈടാക്കി പണം നല്‍കുന്ന മാഫിയ സംഘത്തിന് തടയിടുന്നതിനുവേണ്ടി ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
കേസിൽ നെടുങ്കണ്ടം ആശാരികണ്ടം മഠത്തില്‍ അബ്‌ദുല്‍ ഖാദര്‍ (77), തമിഴ്‌നാട് സ്വദേശിനിയായ കലാഭവന്‍ വീട്ടില്‍ സൂര്യകല (60) എന്നിവരെ പോലീസ് പിടിയിലാവുകയും ചെയ്തു . അബ്‌ദുല്‍ ഖാദറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 21 ലക്ഷത്തിലധികം രൂപയും നിരവധി മുദ്ര പത്രങ്ങളും ചെക്കുകളുമാണ് കണ്ടെത്തി. സൂര്യകലയുടെ പക്കല്‍നിന്നും ഒരു ലക്ഷത്തിലധികം രൂപയും അഞ്ച് ചെക്കുകളും പ്രോമിസറി നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്.



