CrimeKeralaLatest NewsLocal news
തിരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് പരിശോധന: 440 ലീറ്റർ കോട കണ്ടെത്തി…

തിരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് നടത്തിയ പരിശോധനയിൽ 440 ലീറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. കൊച്ചറ – മണിയൻപെട്ടി ഭാഗത്ത് തമിഴ്‌നാട് അതിർത്തിയോടു ചേർന്ന് 220 ലീറ്ററിന്റെ 2 തകര ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോടയാണ് നശിപ്പിച്ചത്. വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ എം.പി.പ്രമോദിന്റെയും ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം ടി.എ.അനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എൻ.രാജൻ, തോമസ് ജോൺ, പ്രിവന്റീവ് ഓഫിസർ കെ.രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടിൽസ് ജോസഫ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു. കോട കണ്ടെത്തിയ വനമേഖലയുടെ സമീപവാസികളായ മുൻ വാറ്റുകേസ് പ്രതികളെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.



