CrimeLatest NewsNational

ഡൽഹി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ഞൂറംഗ സംഘത്തെ നിയോഗിച്ച് ഡൽഹി പൊലീസ്

ഡൽഹി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ വൻസംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്.അഞ്ഞൂറംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്ത ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസ് പരിശോധന നടത്തുകയാണ്.

അതിനിടെ ഡൽഹി സ്ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ല. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും. ഡൽഹി സ്ഫോടനത്തിന്റെ ഇരകളായ കുടുംബങ്ങളുടെ വേദന തനിക്ക് മനസിലാകും. രാജ്യം മുഴുവൻ അവരോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുത്ത ഹൃദയവേദനയോടെയാണ് ഭൂട്ടാനിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഇന്നലെ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!