
കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ തുലാവർഷത്തിന്റെ ഭാഗമായി തുടർച്ചയായി ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും (നിലവിലെ ജലനിരപ്പ് 455.00 മീറ്റർ, പരമാവധി ജലനിരപ്പ് 456.60 മീറ്റർ) ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇന്ന് മുതൽ മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടുന്നതിന് അനുമതിയായി
മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .



