സന്നദ്ധ പ്രാഥമിക പ്രതികരണ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വനംവകുപ്പ്

മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണം ലക്ഷ്യമിട്ട് സന്നദ്ധ പ്രാഥമിക പ്രതികരണ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വനംവകുപ്പ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മൂന്നാര്‍ മേഖലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷം വര്‍ധിച്ചിട്ടുള്ള സാഹചര്യത്തില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണം ലക്ഷ്യമിട്ടാണ് സന്നദ്ധ പ്രാഥമിക പ്രതികരണ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വനംവകുപ്പൊരുങ്ങുന്നത്.
വനംവകുപ്പ് മൂന്നാര്‍ റേഞ്ചിന്റെ പരിധിയില്‍ മാത്രം നാല്‍പ്പത്തിരണ്ടോളം പ്രൈമറി റെസ്‌പോണ്‍സ് ടീമിനേയും ഇതില്‍ നാനൂറോളം അംഗങ്ങളേയും നിയമിച്ച് കഴിഞ്ഞു. ഓരോ പ്രദേശത്തും വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വനംവകുപ്പിനെ അറിയിക്കുന്നതടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ പ്രാഥമിക പ്രതികരണ സേനയിലൂടെ വനംവകുപ്പ് ലക്ഷ്യമിടുന്നത്.
ആര്‍ ആര്‍ റ്റി സംഘത്തിനൊപ്പം പി ആര്‍ റ്റികള്‍ കൂടി കാര്യക്ഷമമായാല്‍ മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ കുറവ് വരുത്താനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.



