
മുരിക്കാശ്ശേരി: 36-ാമത് ഇടുക്കി ജില്ലാ കലോത്സവം തിങ്കളാഴ്ച മുരിക്കാശ്ശേരി സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. മേളയോടനുബന്ധിച്ച് ഇന്ന് രാവിലെ 10-ന് മുരിക്കാശ്ശേരി ബസ്‌സ്റ്റാൻഡിൽ നിന്ന് സ്കൂളിലേക്ക് വർണശബളമായ വിളംബരറാലി നടക്കും.
സാംസ്കാരികത്തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, വേഷവിധാനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന റാലിയാണ് സംഘടിപ്പിക്കുന്നത്. നവംബർ 17 മുതൽ 21 വരെ അഞ്ചുദിവസമായി നടക്കുന്ന കലാമാമാങ്കത്തിനാണ് മുരിക്കാശ്ശേരി വേദിയാകുന്നത്. കട്ടപ്പന, തൊടുപുഴ എന്നീ വിദ്യാഭ്യാസ ജില്ലകളുടെ കീഴിൽ വരുന്ന ഏഴ് സബ്ജില്ലയിൽ നിന്നുമായി ആറായിരത്തോളം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.
പത്തോളം വേദികളിലായി മുന്നൂറോളം ഇനങ്ങളിലാണ് മത്സരം നടക്കുക



