CrimeKeralaLatest NewsLocal news
കേബിള്‍ ടി വി നെറ്റ് വർക്ക് പങ്കാളിത്തം വാഗ്ദാനം നൽകി 7ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.

ഇടുക്കി /കുമളി: കേബിള്‍ ടി വി നെറ്റ് വര്‍ക്ക് പങ്കാളിത്തം വാഗ്ദാനം നല്കി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കൊച്ചറ സ്വദേശിയായ വിഷ്ണുമോനെയാണ് (35) വണ്ടിപ്പെരിയാര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് മേഖലകളിലെ ഗ്ലോബല്‍ ടിവി നെറ്റ്വര്‍ക്ക് പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തുക വാങ്ങിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതിരിക്കുകയും തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്കാന് വിസമ്മതിച്ചതായും പരാതിയില്‍ പറയുന്നു.
വണ്ടിപ്പെരിയാര്‍ എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.



