KeralaLatest NewsLocal news

നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിനം ഇന്ന് : ജില്ലയിൽ ഇതു വരെ 776 പത്രികകൾ സമർപ്പിച്ചു : ജില്ലാ പഞ്ചായത്തിലേക്ക് 64 പത്രികകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. 

ഇടുക്കി ജില്ലയിൽ ബുധനാഴ്ച വരെ 776 നാമനിർദേശ പത്രികകൾ ലഭിച്ചു. വ്യാഴാഴ്ച മാത്രം 7 മണി വരെയുള്ള  കണക്കുകൾ പ്രകാരം 497 നാമ നിർദ്ദേശ പത്രികകൾ ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഇതുവരെ സമര്‍പ്പിച്ചത് 64 നാമനിര്‍ദേശ പത്രികകളാണ്. വ്യാഴാഴ്ച 26 സ്ഥാനാർഥികൾ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് മുൻപാകെ പത്രിക സമർപ്പിച്ചു.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളിലെ വ്യാഴാഴ്ചത്തെ നാമനിർദേശ പത്രികകളുടെ അപ്ഡേഷൻ പുരോഗമിക്കുകയാണ്.

നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നവം. 22 ന് നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും. 

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവം. 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!