KeralaLatest News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്; മോക് പോളിം​ഗ് ആരംഭിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ബൂത്തുകളിൽ മോക് പോളിം​ഗ് ആരംഭിച്ചു. 2,32,361 വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കും. 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ രാവിലെ വോട്ട് ചെയ്യും.

സ്വതന്ത്രനായി മത്സരിക്കുന്ന പിവി അൻവറിന് മണ്ഡലത്തിൽ വോട്ടില്ല. 14 പ്രശ്നസാധ്യത ബൂത്തുകൾ ആണ് മണ്ഡലത്തിൽ ഉള്ളത്. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം.നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥർ. ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകൾ. ഇതിൽ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നു ബൂത്തുകൾ വനത്തിനുള്ളിലാണ്.

316 പ്രിസൈഡിങ് ഓഫീസർസും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന ബാധിത ബൂത്തുകളും മണ്ഡലത്തിൽ ഉണ്ട്. പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!