Latest NewsNational

‘BLOമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല; രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ട’; രത്തൻ യു.കേൽക്കർ

എസ്ഐആർ നടപടികളിൽ ബിഎൽഒമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ. എസ്ഐആർ എന്യുമേറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്ന ക്യാമ്പ് സന്ദർശിക്കുന്നതിനിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിന്റെ പ്രതികരണം. എത്രയും നേരത്തെ ലഭിക്കുന്നോ അത്രയും കുറ്റമറ്റതാക്കാൻ സാധിക്കും. മുൻ നിശ്ചയിച്ച സമയത്തിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കുമെന്ന് അദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വേറെ ഭരണഘടനാ സ്ഥാപനങ്ങളാണെന്ന് രത്തൻ യു.കേൽക്കർ പറഞ്ഞു. ഭരണഘടന ബാധ്യത നിറവേറ്റാൻ രണ്ടു സ്ഥാപനങ്ങൾക്കും അധികാരമുണ്ട്. രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ടെന്ന് അദേഹം വ്യക്തമാക്കി.

ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ എസ്ഐആർ എന്യുമേറേഷൻ ഫോമുകൾ ഡിജിറ്റലൈസ് പൂർത്തിയാക്കാൻ കഴിയുമെന്ന് രത്തൻ യു.കേൽക്കർ പരഞ്ഞു. വളരെ എളുപ്പത്തിൽ നാലഞ്ചു ദിവസത്തിനുള്ളിൽ ഇത് ചെയ്ത് തീർക്കാൻ കഴിയും. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ സഹായത്തോടെ ഇത് നേരിടാൻ സാധിക്കും. കണ്ടെത്താൻ‌ സാധിക്കാത്ത ആളുകളെ കണ്ടെത്തണം. ബൂത്ത് ലെവൽ ഏജന്റ്സും റെസിഡൻഷ്യൽ അസോസിയേഷന്റെ സഹായത്തോടെ ഇതിന് കഴിയും. 60 ശതമാനത്തോളം ഫോമുകൾ തിരികെ വാങ്ങിയിട്ടുണ്ടെന്ന് രത്തൻ യു.കേൽക്കർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!