KeralaLatest NewsLocal news
സ്ഥാനാര്‍ഥിക്ക് ചിഹ്നം ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ശുപാര്‍ശക്കത്ത് നൽകൽ നാളെ വരെ….

സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളുടെ ശുപാര്‍ശ കത്ത് നവംബര്‍ 24ന് മൂന്ന് മണിക്ക് മുമ്പായി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 24 ന് വൈകിട്ട് മൂന്ന് കഴിഞ്ഞാണ് വരണാധികാരി സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിക്കുന്നത്. തുടര്‍ന്നാണ് മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെയും ചിഹ്നത്തിന്റെയും പട്ടിക വരണാധികാരി ഫോറം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നല്‍കുന്നതിനുള്ള ശുപാര്‍ശക്കത്ത് റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരവും പുതുതായി ആരെയെങ്കിലും ശിപാര്‍ശ ചെയ്യുന്നുവെങ്കില്‍ അതും 24ന് വൈകുന്നേരം 3 മണിക്ക് മുമ്പായി വരണാധികാരിക്ക് ലഭ്യമാക്കണം.



