തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ: സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കും

ഇടുക്കി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും തൊടുപുഴ നഗരസഭയുടെയും ചുമതലയുള്ള ചെലവ് നിരീക്ഷകന് എം. എസ് ബിജുക്കുട്ടന് പരിശോധിക്കും. പരിശോധിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും വിവരങ്ങള്‍: നവംബര്‍ 27 ന് രാവിലെ 10.30 മുതല്‍ 11.30 വരെ മുട്ടം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, അന്നേ ദിവസം ഉച്ചയ്ക്ക് 12 മണി മുതള്‍ 1 മണി വരെ കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 3.30 വരെ പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കണക്കുകള്‍ പരിശോധിക്കും. നവംബര്‍ 28 ന് രാവിലെ 10.30 മുതല്‍ 11.30 വരെ മണക്കാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍. അന്നേ ദിവസം ഉച്ചയ്ക്ക് 12.00 മണി മുതല്‍ 1.00 മണി വരെ ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 3.30 വരെ കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍. നവംബര്‍ 29 ന് രാവിലെ 11.00 മണി മുതല്‍ 12.00 മണി വരെ തൊടുപുഴ നഗരസഭ. സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റോ കണക്കുകള്‍ പരിശോധനയ്ക്ക് നിശ്ചയിച്ചിട്ടുള്ള തീയതിയിലും സമയത്തും കൃത്യമായി ഹാജരാകണം.



