ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ടിന്റെ പുതിയ വലിയ ഷോറും നാളെ അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിക്കും

അടിമാലി: ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ട്ട് ശ്യംഖലയായ ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ടിന്റെ പുതിയ വലിയ ഷോറും നാളെ അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ക്രോക്കറി ഐറ്റംസ്, ഹോം അപ്ലൈന്‍സസ്, സ്മാര്‍ട്ട് ഫോണുകള്‍, എല്‍ ഇ ഡി റ്റി വി, ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ട്.
മൂന്ന് നിലകളിലായി അടിമാലി ടൗണില്‍ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തായിട്ടാണ് ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ടിന്റെ പുതിയ വലിയ ഷോറും സജ്ജമാക്കിയിട്ടുള്ളത്. രാവിലെ 10.30ന് ചലച്ചിത്രതാരം അപര്‍ണ്ണ ദാസ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി ആദ്യവില്‍പ്പന നിര്‍വ്വഹിക്കും.
അടിമാലിയിലെ സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.vനാളെ നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളാണ് ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. ഏത് വിലയിലും മനസിനിഷ്ടപ്പെടും വിധം ക്രോക്കറി ഐറ്റംസ്, ഹോം അപ്ലൈന്‍സസ്, സ്മാര്‍ട്ട് ഫോണുകള്‍, എല്‍ ഇ ഡി റ്റി വി എല്ലാം ഉപഭോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാകും വിധം വളരെ വിശാലമായ ഷോറൂമാണ് ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ട് അടിമാലിയില്‍ ഒരുക്കിയിട്ടുള്ളത്.
വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഷോറൂമിനോട് ചേര്‍ന്ന് ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടന വേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്ഥാപന മാനേജ്‌മെന്റ് അറിയിച്ചു.



