CrimeKeralaLatest NewsNational

ഡൽഹി സ്ഫോടനം: വിദേശത്ത് നിന്ന് എംബിബിഎസ് എടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട്, ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽ എംബിബിഎസ് ബിരുദം നേടിയവരിലേക്കാണ് അന്വേഷണം. ഡോക്ടേഴ്സിന്റെ രേഖകൾ നൽകാൻ സുരക്ഷാ ഏജൻസികൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി.

വൈറ്റ് കോളർ സംഘവുമായി ബന്ധമുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ മാപ്പ് ചെയ്യുന്നതായി ഏജൻസികൾ പറഞ്ഞു. വൈറ്റ് കോളർ സംഘം അൽ ഫലാഹ് കടന്ന് വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

മുഖ്യപ്രതി ഡോ ഉമര്‍ ഉന്‍ നബിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തത് വഴിത്തിരിവ് ഉണ്ടാക്കിയതായി ഏജൻസി വ്യക്തമാക്കി. ഉമറിന്റ ഫോണിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതായാണ് വിവരം. കോൾ വിശദാംശങ്ങൾ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പരിശോദിക്കുകയാണ്.

അതേസമയം സമീപകാലത്ത് ഉമർ ബന്ധപ്പെട്ടവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ചാവേർ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നവംബര്‍ 10ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!