KeralaLatest NewsLocal news

ഹരിത തിരഞ്ഞെടുപ്പ് : ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവത്വത്തിന്റെ വോട്ട് മരം

ഹരിത തിരഞ്ഞെടുപ്പ് സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ ശുചിത്വ മിഷനും ലബ്ബക്കട ജെ പി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജും ചേര്‍ന്ന് വോട്ടു മരം തയാറാക്കി. ഹരിത ചട്ട പാലനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്ഥാനാര്‍ത്ഥികളിലേക്കും എത്തിക്കുന്നത് ലക്ഷ്യമിട്ടു നടത്തിയ ക്യാമ്പയിന്‍ ജെ പി എം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോണ്‍സണ്‍ വി ഉദ്ഘാടനം ചെയ്തു.

കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രതീകാത്മകമായി ചൂണ്ടു വിരലില്‍ പുരട്ടിയ പച്ച നിറം കൊണ്ട് വോട്ടു മരത്തിലെ ഇലകള്‍ തീര്‍ത്തു. ജനാധിപത്യ വ്യവസ്ഥയില്‍ വോട്ട് പൗരന്റെ അവകാശമെന്നതുപോലെ തന്നെ ശാസ്ത്രീയ മാലിന്യ സംസ്‌കരണവും പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തരവാദിത്വ ബോധമുള്ള പൗരന്മാര്‍ എന്ന നിലക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഹരിത ചട്ടം പാലിച്ചു മാലിന്യ മുക്തമാക്കണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണ്. തിരഞ്ഞെടുപ്പ് എല്ലാ അര്‍ത്ഥത്തിലും നാടിനും ജനങ്ങള്‍ക്കും നല്ലതിനായുള്ള തിരഞ്ഞെടുപ്പാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനേജര്‍ ഫാ. ജോണ്‍സണ്‍ മുടിയത്ത് സി.എസ്.ടി, എന്‍.എസ്.എസ് പ്രൊഗ്രാം ഓഫീസര്‍ സോണിയ, എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍, മറ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!