CrimeKeralaLatest NewsLocal news

നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് പണം തട്ടിപ്പ്: പാലക്കാട്‌ സ്വദേശിയെ കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

പാലക്കാട്, വടക്കഞ്ചേരി, ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി, പഴയചിറ വീട്, ബിനു. പി. ചാക്കോ (49) എന്നയാളെയാണ് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പാലാ, തിരുവല്ല എന്നീ സ്‌ഥലങ്ങളിലുള്ള നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു കട്ടപ്പന സ്വദേശിയായ യുവതിയുടെ പക്കൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ട് യുവതി ഇയാളെ ബന്ധപ്പെടുകയും, തുടർന്ന് നഴ്സിംഗ് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ കബളിപ്പിച്ചെടുക്കുകയുമായിരുന്നു.

അഡ്മിഷൻ ലഭിക്കാതെ വന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നൽകാത്തതിനെത്തുടര്‍ന്ന് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.എ നിഷാദ് മോന് പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ എം. സാബു മാത്യു ഐ പി എസ് ന്റെ നിർദേശപ്രകാരം കട്ടപ്പന പോലീസ് ഇൻസ്പെക്ടർ റ്റി. സി.മുരുകൻ, സബ് ഇൻസ്പെക്ടർ ബിജു ബേബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ ജോസ്, റാൾസ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊൻകുന്നം, മണർകാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി പോലീസ് സ്റ്റേഷനുകളിൽ സമാന പരാതികളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!