KeralaLatest News

പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ രാവിലെ 10.30നും ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്ക് 2.30നുമാണ് തിരഞ്ഞടുക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വരണാധികാരി മുൻപാകെ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ജില്ലാ പഞ്ചായത്തുകളിൽ കളക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിശ്ചയിച്ച ഉദ്യോഗസ്ഥരുമായിരിക്കും വരണാധികാരികൾ.സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലേക്കുo,152 ബ്ലോക്ക് പഞ്ചായത്തിലേക്കും, 941 ഗ്രാമ പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇന്നലെ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു.

അതേസമയം, ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പാലക്കാട്‌ ജില്ലയിൽ സസ്പെൻസ് തുടരുകയാണ് നിരവധി പഞ്ചായത്തുകൾ. 5 പഞ്ചായത്തുകളിൽ സ്വതന്ത്രരുടെ പിന്തുണയോ നറുക്കെടുപ്പോ ആകും പ്രസിഡൻ്റിനെ തീരുമാനിക്കുക. എൽഡിഎഫ് , യുഡിഎഫ് , എൻഡിഎ മുന്നണികൾക്ക് തുല്യമായി സീറ്റുകൾ വീതം ലഭിച്ച പഞ്ചായത്തിൽ സ്വതന്ത്രനെ പ്രസിഡൻ്റാക്കി ഭരണം പിടിക്കാനാണ് മുന്നണികളുടെ നീക്കം.

60 വർഷം കോൺഗ്രസ് ഭരിച്ച പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഐഡിഎഫ് സഖ്യത്തോടെ ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകൾ ലഭിച്ച വടക്കാഞ്ചേരി പഞ്ചായത്തും ആയിലൂർ പഞ്ചായത്തും സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫും പിടിച്ചെടുത്തു. എൻഡിഎയേക്കും എൽഡിഎഫിനും തുല്യം ഉള്ള പറളി പഞ്ചായത്ത് ബിജെപി പിടിച്ചെടുക്കുകയാണെങ്കിൽ ജില്ലയിൽ ബിജെപി ഭരണത്തിലേർന്ന മൂന്നാമത്തെ പഞ്ചായത്തായി പറളി മാറും.

എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സ്വാതന്ത്രരുടെ തീരുമാനം നിർണയകമാണ്. ഞാറക്കൽ,ചേന്ദമംഗലം പിതൃക്ക പഞ്ചായത്തുകളിൽ സ്വാതന്ത്ര ഒപ്പം കൂട്ടി ഭരണം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്‌.എടത്തല ബ്ലോക്ക്‌ പഞ്ചായത്തിൽ ഉൾപ്പെടെ യുഡിഎഫിൽ ധാരണയായിട്ടില്ല.
ഇവിടെങ്ങളിൽ മുസ്‌ലിം ലീഗുമായി ചർച്ചകൾ തുടരുകയാണ്. ജില്ലയിൽ ആകെയുള്ള 14 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 12 ഇടങ്ങളിൽ യുഡിഎഫും 2 എണ്ണത്തിൽ എൽ ഡി എഫും ഭരണത്തിൽ എത്തും.ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് ആശങ്കകൾ ഇല്ല. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പാമ്പാക്കുട ഡിവിഷനിൽ നിന്നുള്ള കെ ജി രാധാകൃഷ്ണനും വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് ആലങ്ങാട് ഡിവിഷനിൽ നിന്നുള്ള സിന്റ ജെക്കബും മത്സരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!