KeralaLatest News

മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് പിണറായി വിജയന്‍; ഇന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് സംവാദം

തദ്ദേശതെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരുമായുള്ള മീറ്റ് ദ പ്രസ് സംവാദം. തൃശൂര്‍, കോഴിക്കോട് അടക്കമുള്ള ജില്ലകളിലും സംവാദ പരിപാടികള്‍ സംഘടിപ്പിക്കും. കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്, പി എം ശ്രീ വിവാദം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് അടക്കമുള്ള വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് സംവാദ പരിപാടിയില്‍ മുഖ്യമന്ത്രി മറുപടി പറയും.

അതേസമയം, തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കി. ഈ മാസം ഒന്‍പതിന് വോട്ടെടുപ്പ് നടക്കുന്ന തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം മറ്റന്നാള്‍ സമാപിക്കും. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ ഈ മാസം 11-നാണ് പോളിങ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി ഇറങ്ങിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഉച്ചസ്ഥായിയില്‍ എത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി രംഗം കയ്യടക്കിയ പ്രചരണത്തില്‍ ശബരിമല സ്വര്‍ണകൊളളയും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!