KeralaLatest News

സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ

സ്കാം കോളുകൾ വരുമ്പോൾ ബാങ്കിംഗ് ആപ്പുകൾ തുറന്നാൽ ഇനി ആൻഡ്രോയിഡ് ഫോണുകൾ മുന്നറിയിപ്പ് നൽകും. സൈബർ തട്ടിപ്പുകൾക്കെതിരെ ആൻഡ്രോയിഡിൻ്റെ പ്രതിരോധം കൂടുതൽ ശക്തവും സുരക്ഷിതവുമാക്കാനാണ് ഇൻ-കോൾ സ്കാം പ്രൊട്ടക്ഷൻ (in-call scam protection) എന്ന ഈ പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും സൈബർ തട്ടിപ്പുകളിൽ സാധാരണയായി കണ്ടുവരുന്ന രീതിയാണ് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു കൊണ്ട് ആളുകളെ വിളിക്കുകയും ഫോൺ ഡിസ്കണക്ട് ചെയ്യാതെ തന്നെ പണം കൈമാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകളെ തടയുന്നതാണ് ഗൂഗിളിന്റെ ഈ പുതിയ സംവിധാനം.

ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് കോളുകൾ വരുകയാണെങ്കിൽ ബാങ്കിങ് ആപ്പ് ഓപ്പൺ ആകുകയും ഉടൻ തന്നെ സ്ക്രീനിൽ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും. ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയോ സ്ക്രീൻ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്. കോൾ തുടരുകയാണെങ്കിൽ ഫോണിൽ 30 സെക്കൻഡ് നേരത്തേക്ക് തടസ്സം നേരിടും. ഇങ്ങനെ ഉണ്ടാകുമ്പോൾ തന്നെ ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കൾക്ക് ട്രാൻസാക്ഷനിൽ നിന്ന് പിന്മാറാവുന്നതാണ്. പണം നഷ്ടപ്പെട്ടതിനുശേഷം മാത്രം അപകടം തിരിച്ചറിയുന്ന നിരവധി ആളുകൾക്ക് ഫീച്ചർ ഏറെ ഗുണം ചെയ്യും. ആൻഡ്രോയിഡ് 11-ലും അതിനുമുകളിലുമുള്ള ഫോണുകളിൽ ഈ സുരക്ഷാ സംവിധാനം ലഭ്യമാണ്.

സ്ക്രീൻ-ഷെയറിംഗ് തട്ടിപ്പുകൾ ചെറുക്കുന്നതിനായി ഗൂഗിൾ പേ, നവി, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകളുമായി സഹകരിച്ച് ഇന്ത്യയിൽ ഒരു പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാത്തിൽ കൊണ്ട് വരുന്നതായി ഗൂഗിൾ അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. യു.കെ. പോലുള്ള വിദേശ രാജ്യങ്ങളിൽ ഫീച്ചർ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത് ഇന്ത്യയിലും പരീക്ഷിക്കാൻ കമ്പനി തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!