KeralaLatest NewsLocal news

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം

മൂന്നാര്‍:മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം. കാട്ടാനയും കാട്ടുപോത്തും കുരങ്ങുമടക്കമുള്ള വന്യ മൃഗങ്ങള്‍ക്കൊപ്പമാണ് മൂന്നാര്‍ മേഖലയില്‍ കടുവയുടെയും പുലിയുടേയും ആക്രമണം രൂക്ഷമാകുന്നത്. തോട്ടം തൊഴിലാളികളുടെ വരുമാന മാര്‍ഗ്ഗമായ നിരവധി വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ കൊന്ന് ഭക്ഷിക്കുന്നത്. കഴിഞ്ഞ ദിവസ്സവും ലോക്കാട് ഫാകട്‌റി ഡിവിഷനില്‍ കടുവ പശുവിനെ ആക്രമിച്ച് കൊന്നു. എസ്റ്റേറ്റ് തൊഴിലാളിയായ കണ്ണന്റെ കറവ പശുവിനെയാണ് കടുവ ആക്രമിച്ചത്.

മേയാന്‍ പോയ പശു തിരിച്ച് എത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെയിലക്കാട്ടില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്. അതേ സമയം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നാര്‍ മേഖലയില്‍ ഇരുനൂറിലധികം വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. കടുവയെ പേടിച്ച് വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും. ജനവാസ  മേഖലയില്‍ സ്ഥിരമായിട്ടെത്തുന്ന കടുവകളെ കൂടുവച്ച് പിടികൂടുന്നതിന് നടപടി വേണമെന്നുമാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!