KeralaLatest NewsLocal news
ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീ സരസ്വതി മഹാദേവ ക്ഷേത്രത്തില്‍ ആയില്യം തൊഴല്‍ മഹോത്സവവും കളമെഴുത്തും പാട്ടും നാളെ

അടിമാലി: അടിമാലി ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീ സരസ്വതി മഹാദേവ ക്ഷേത്രത്തില്‍ ആയില്യം തൊഴല്‍ മഹോത്സവവും കളമെഴുത്തും പാട്ടും നാളെ നടക്കും. അഷ്ട ദ്രവ്യ മഹാ ഗണപതിഹോമം, ആയില്യ പൂജ, നൂറും പാലും മഞ്ഞള്‍ പൊടി അഭിഷേകം, പാലഭിഷേകം തുടങ്ങി മറ്റ് വിശിഷ്ട പൂജകളും നാളെ ക്ഷേത്രത്തില്‍ നടക്കും. എല്ലാ വര്‍ഷവും വ്യശ്ചികമാസത്തിലെ ആയില്യം നാളിലാണ് ക്ഷേത്രത്തില്‍ ആയില്യം തൊഴല്‍ മഹോത്സവവും കളമെഴുത്തും പാട്ടും നടത്തിപ്പോരുന്നത്. പൂജാചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.



