CrimeKeralaLatest NewsLocal news
മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

തൊടുപുഴ: മന്ത്രവാദചികിത്സയുടെ പേരിൽ തൊടുപുഴ സ്വദേശിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തൊട്ടിയിൽ അലിമുഹമ്മദ് (56) ആണ് അറസ്റ്റിലായത്. തൊടുപുഴ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ സ്വദേശിയായ ഹമീദ് നൽകിയ സ്വകാര്യ അന്യായത്തെത്തുടർന്ന് കോടതി നിർദേശപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.



