KeralaLatest NewsNational

ഗവർണർക്ക് കനത്ത തിരിച്ചടി; ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും

ഗവർണർക്ക് കനത്ത തിരിച്ചടി. ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും. വിസി നിയമനത്തിൽ സ്തംഭന അവസ്ഥ തുടരുന്നു, മുഖ്യമന്ത്രിക്കും ചാൻസിലറിനും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ചാൻസിലറും തമ്മിൽ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ല എന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ്‌ ദൂലിയ കമ്മിറ്റിയാണ് നിയമനത്തിനായുള്ള പേരുകൾ തെരഞ്ഞെടുതത്. നിർഭാഗ്യവശാൽ നിയമനം ഉണ്ടായില്ല. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയോട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയുടെ കത്തും ചാൻസിലറുടെ മറുപടിയും പരിശോധിക്കാൻ കോടതി അറിയിച്ചു. അതിന് ശേഷം രണ്ട് സർവ്വകലാശാലകളിലേക്കുമായി ഓരോ പേര് വീതം നിർദേശിക്കാൻ കോടതി.ധൂലിയയുടെ കമ്മിറ്റി വിശദമായ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കണം.

മുൻഗണന അനുസരിച്ച് ഓരോ സർവകലാശാലയ്ക്കും ഒരു പ്രത്യേക പേര് തെരഞ്ഞെടുത് സീൽ വച്ച കവറിൽ അറിയിക്കണം. ഈ റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം സമർപ്പിക്കണം. വ്യാഴാഴ്ച വിഷയം സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ ചാൻസിലർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി എന്ന് ഗവർണർ അറിയിച്ചു.

സിസ തോമസിന്റെ പേര് ഒഴികെ ഏത് പേര് തിരഞ്ഞെടുത്താലും സർക്കാരിന് എതിർപ്പില്ലെന്ന് ചാൻസിലറെ അറിയിച്ചുവെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. ചാൻസലർ ഈ ഒരു വ്യക്തിയെ പിന്തുണയ്ക്കുന്നുവെന്ന് സംസ്ഥാനം മറുപടി നൽകി. ഈ വ്യക്തിത്തുടർച്ചയായി സർവ്വകലാശാല പ്രവർത്തനത്തെ തടസ്സപ്പെടുത്തി എന്നും സർക്കാർ കോടതിയെ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!