ഇടുക്കി :തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനായി ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും സജ്ജമാക്കിയിരിക്കുന്നത് പത്ത് കേന്ദ്രങ്ങൾ. അടിമാലി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം അടിമാലി ഗവൺമെൻ്റ് ഹൈസ്കൂളും, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം മൂന്നാർ ഗവ.വൊക്കേ ഷണൽ ഹയർ സെക്കൻഡറി സ്കൂളിലും, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളും, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുമാണ്.
അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളും, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെൻ്റ്. സെബാസ്റ്റ്യൻസ് യു.പി സ്കൂളും, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടെണ്ണൽ കേന്ദ്രമായി കരിമണ്ണൂർ സെൻ്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. തൊടുപുഴ മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളും, കട്ടപ്പന മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളുമാണ്. വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ എട്ട് മണി മുതൽ ആരംഭിക്കും



