
അടിമാലി: സാഹിത്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മെഡിക്കല്‍ ഓഫീസര്‍ക്കുള്ള കേരള സ്റ്റേറ്റ് ഗവ. റിട്ടയേര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 2025ലെ സംസ്ഥാനതല പ്രത്യേക പുരസ്‌കാരത്തിന് പള്ളിവാസല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഹയര്‍ ഗ്രേഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നൗഷാദ് അര്‍ഹനായി. പള്ളിവാസല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഹയര്‍ ഗ്രേഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നൗഷാദ് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഇടവേളകളിലാണ് സാഹിത്യ പ്രവര്‍ത്തനത്തെ ചേര്‍ത്ത് നിര്‍ത്തുന്നത്.
കവിത രചനാ, പൊതുജനാരോഗ്യത്തിനായുള്ള ശാസ്ത്രലേഖനങ്ങളുടെ രചന, ബോധവല്‍ക്കരണ ക്ലാസുകള്‍ നയിക്കല്‍ എന്നിവക്കൊക്കെയായി ഔദ്യോഗിക ജീവിതത്തിനിടയിലെ ഒഴിവു സമയങ്ങളില്‍ ഡോക്ടര്‍ സമയം കണ്ടെത്തും. സാഹിത്യ രംഗത്തെ ഈ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സാഹിത്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മെഡിക്കല്‍ ഓഫീസര്‍ക്കുള്ള കേരള സ്റ്റേറ്റ് ഗവ. റിട്ടയേര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 2025ലെ സംസ്ഥാനതല പ്രത്യേക പുരസ്‌കാരത്തിന് ഡോ. നൗഷാദിനെ തിരഞ്ഞെടുത്തത്.
പുരസ്‌ക്കാര ലബ്ദിയിലെ സന്തോഷം ഡോക്ടര്‍ പങ്ക് വച്ചു. 28 ന് കൊല്ലത്തു നടക്കുന്ന റിട്ടയേര്‍ഡ് ആയുര്‍ വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വച്ച് പുരസ്‌ക്കാരം ഡോ. നൗഷാദ് എറ്റുവാങ്ങും. കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ഡോ. നൗഷാദ്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയെങ്കിലും നിലവില്‍ അടിമാലിയിലാണ് താമസം. അടിമാലി ചില്ലിത്തോട് ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഡോക്ടറായ സുഫാനയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഫര്‍സിന്‍, ഫാരിസ് എന്നിവര്‍ മക്കളാണ്.



