BusinessKeralaLatest NewsLocal news

ക്രിസ്തുമസ് പുതുവത്സര വിപണി സജീവമായി; പ്രതീക്ഷയോടെ വ്യാപാരികള്‍

അടിമാലി: ക്രിസ്തുമസും പുതുവത്സരവും അടുത്തെത്തിയതോടെ അടിമാലിയിലും ക്രിസ്തുമസ് പുതുവത്സര വിപണി സജീവമായി കഴിഞ്ഞു.ന്യൂജന്‍ നക്ഷത്രങ്ങളോടും ന്യൂജന്‍ ക്രിസ്തുമസ് ട്രീയോടുമൊക്കെയാണ് ആവശ്യക്കാര്‍ക്ക് കൂടുതല്‍ കമ്പം.പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് പുറമെ ഇലക്ട്രിക് നക്ഷത്രങ്ങളും ഇലക്ട്രിക് ക്രിസ്തുമസ് ട്രീയും വിപണി കൈയ്യടക്കിയിട്ടുണ്ട്.നക്ഷത്രങ്ങള്‍ക്കും അലങ്കാര ബള്‍ബുകള്‍ക്കും ക്രിസ്തുമസ് ട്രീക്കുമാണിപ്പോള്‍ ആവശ്യക്കാരേറെ.വരും ദിവസങ്ങളില്‍ ക്രിസ്തുമസ് പപ്പാ വേഷങ്ങള്‍ക്കും പുല്‍ക്കൂട് നിര്‍മ്മാണ സാമഗ്രികള്‍ക്കും ആവശ്യക്കാരേറുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.ക്രിസ്തുമസ്,ന്യൂ ഇയര്‍ കാര്‍ഡുകള്‍ ഓര്‍മ്മകളില്‍ മറഞ്ഞുവെങ്കിലും പേരിനെങ്കിലും കാര്‍ഡുകള്‍ വ്യാപാരികള്‍ വില്‍പ്പന ശാലകളില്‍ കരുതി വച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ വസ്തുക്കള്‍ക്കും ഒരല്‍പ്പം വിലവര്‍ധവ് ക്രിസ്തുമസ് വിപണിയില്‍ പ്രകടമാണ്.ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് രണ്ടാഴ്ച്ച കൂടി ശേഷിക്കെ വരും ദിവസങ്ങളില്‍ കച്ചവടം കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.വരും ദിവസങ്ങളില്‍ കേക്ക്, കമ്പിത്തിരി, പടക്ക വില്‍പ്പനകള്‍ കൂടി സജീവമാകുന്നതോടെ ക്രിസ്തുമസ,് പുതുവത്സര വിപണി പൂര്‍ണ്ണമായി തിരക്കിലമരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!