KeralaLatest News

‘ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും’; രാഹുൽ മാങ്കൂട്ടത്തിൽ

തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

അതേസമയം പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് ജയം. പാലക്കാട് കുന്നത്തൂർമേഡ് നോർത്ത് കോൺഗ്രസിന് ജയം. യുഡിഫ് സ്ഥാനാർഥി എം പ്രശോഭ് ജയിച്ചു. 8 വോട്ടിനാണ് കോൺഗ്രസ്സ് സ്ഥാനാർഥി ജയിച്ചത്.

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം.

അതേസമയം, രാഹുലിന്‍റെ മറ്റൊരു വിശ്വസ്തനായ ഫെന്നി നൈനാൻ തോറ്റു. പത്തനംതിട്ട നഗരസഭയിലടക്കം യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാര്‍ഡിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു.

നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിശ്വസ്തനായ അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെന്നി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!