KeralaLatest NewsLocal news

തദ്ദേശതിരഞ്ഞെടുപ്പില്‍ ദേവികുളം ബ്ലോക്കില്‍ എല്‍ ഡി എഫിന് മുന്നേറ്റം

അടിമാലി: സംസ്ഥാനത്താകെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍  ദേവികുളം ബ്ലോക്ക് എല്‍ ഡി എഫിനൊപ്പം നില്‍ക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തി. 8 ഡിവിഷനുകളില്‍ എല്‍ഡിഎഫും 6 ഡിവിഷനുകളില്‍ യുഡിഎഫും വിജയിച്ചു.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 5 പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് വിജയം കൈവരിച്ചു. ഇടമലക്കുടി, വട്ടവട, ചിന്നക്കനാല്‍, ദേവികുളം, കാന്തല്ലൂര്‍ പഞ്ചായത്തുകളാണിവ. മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം പിടിച്ചു.മാങ്കുളം, മൂന്നാര്‍, മറയൂര്‍ പഞ്ചായത്തുകളാണിവ.

ഇടമലക്കുടി, വട്ടവട പഞ്ചായത്തുകളില്‍ എന്‍ ഡി എ മുന്നേറ്റം നടത്തുമെന്ന് രാഷ്ട്രീയ പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നാര്‍ ഡിവിഷന്‍ യുഡിഎഫും ദേവികുളം ഡിവിഷന്‍ എല്‍ ഡി എഫും പിടിച്ചെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!