
അടിമാലി: ഒരു പതിറ്റാണ്ടിലധികമായി കൈവശമുണ്ടായിരുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ ഭരണം ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നഷ്ടമായി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് കീഴില്‍ വരുന്ന പഞ്ചായത്താണ് മാങ്കുളം.കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി എല്‍ഡിഎഫായിരുന്നു പഞ്ചായത്ത് ഭരിച്ചു വന്നിരുന്നത്. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ വലിയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് യുഡിഎഫ്.
14 സീറ്റുകളില്‍ പത്ത് സീറ്റും പിടിച്ചെടുത്താണ് യുഡിഎഫ് മാങ്കുളം പഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. നാല് സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. അതേ സമയം ബൈസണ്‍വാലി പഞ്ചായത്തിന്റെ ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തി.14 വാര്‍ഡുകളില്‍ ഏഴ് വാര്‍ഡുകളില്‍ എല്‍ ഡി എഫ് വിജയിച്ചു.6 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കി. എന്‍ ഡി എ ബൈസണ്‍വാലി പഞ്ചായത്തില്‍ അക്കൗണ്ടും തുറന്നു.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അയ്യാസാമിയാണ് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വിജയക്കൊടി പാറിച്ചത്. പഞ്ചായത്തിലെ 13 വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശാലുമോള്‍ വിജയിച്ചത് ഒരു വോട്ടിനാണ്. അടിമാലി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകള്‍ ഇത്തവണ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ബൈസണ്‍വാലി പഞ്ചായത്ത് ഇടത്തോട്ട് തന്നെ ചേര്‍ന്ന് നിന്നത് എല്‍ഡിഎഫിന് ആശ്വാസമായി.



