ബൈസണ്‍വാലി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ആ ഒരു വോട്ട്; എല്‍ ഡി എഫിന് ഭരണം സമ്മാനിച്ചു

അടിമാലി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്. ജയ പരാജയങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ ചൂണ്ടുവിരലില്‍ മഴി പുരളുന്ന ഒരു വോട്ടിന് സാധിക്കും. ജയപരാജയം മാത്രമല്ല ഒരു പഞ്ചായത്തിന്റെ ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്നതില്‍ ഒരു വോട്ട് നിര്‍ണ്ണായകമായ കാഴ്ച്ചയാണ് ബൈസണ്‍വാലി പഞ്ചായത്തില്‍ ഇന്നലെ കണ്ടത്. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്നും മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശാലുമോള്‍ വിജയിച്ചത് ഒരു വോട്ടിനാണ്.
ശാലുമോള്‍ക്ക് വിജയം സമ്മാനിച്ച ഒരു വോട്ടാണ് ബൈസണ്‍വാലി പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫിനെ സഹായിച്ചതെന്ന് പറയാം.14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ശാലുമോള്‍ടെ വിജയമടക്കമാണ് എല്‍ ഡി എഫ് 8 സീറ്റുകള്‍ നേടിയത്. യുഡിഎഫ് ബൈസണ്‍വാലി പഞ്ചായത്തില്‍ 5 സീറ്റുകളും എന്‍ ഡി എ 1 സീറ്റും കരസ്ഥമാക്കി.
ശാലുമോള്‍ക്ക് 1 വോട്ട് അധികമായി ലഭിച്ചില്ലായിരുന്നുവെങ്കില്‍ വാര്‍ഡിലെ വിജയം നടുക്കെടുപ്പിലൂടെ നിശ്ചയിക്കേണ്ടതായി വരുമായിരുന്നുവെന്ന് മാത്രമല്ല ഒരു പക്ഷെ പഞ്ചായത്തിന്റെ ഭരണം നയിക്കുന്ന കാര്യത്തിലടക്കം മുന്നണികളുടെ സാധ്യതയിലും മാറ്റം ഉണ്ടായേക്കുമായിരുന്നു.



