CrimeKeralaLatest News

ഒടുവിൽ രാഹുൽ ഈശ്വറിന് ജാമ്യം; സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. തുടർന്ന് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ് വേഡ് നൽകാത്തതിനാൽ ലാപ് ടോപ്പ് പരിശോധിക്കാനാകുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്ന് അറിയിച്ചാണ് ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നത്. നിലവില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വര്‍ പൂജപ്പുര ജയിലിലാണുള്ളത്.തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വര്‍ നൽകിയ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. കേസിലെ എഫ് ഐ ആര്‍ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും അതിലില്ലെന്നുമാണ് ഇല്ലെന്നുമാണ് രാഹുര്‍ ഈശ്വര്‍ വാദിച്ചത്.

പോസ്റ്റ് പിൻവലിക്കാമെന്നും രാഹുലിന്‍റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ, രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇരകളെ അവഹേളിച്ച് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസികുഷൻ വാദിച്ചു. ഇത് കണക്കിലെടുത്തായിരുന്നു ജാമ്യ ഹർജി തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!