
ഇടുക്കി: ഒഡീഷയില്‍ നിന്ന് എത്തിച്ച 22.840 കിലോ കഞ്ചാവുമായി ഏഴംഗ സംഘം ഇടുക്കിയിൽ പിടിയില്‍.
ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘമാണ് പിടിയിലായത്.
സംഭവത്തില്‍ പെരിയകുളം സ്വദേശികളായ ഈശ്വരൻ (32) ആനന്ദരാജ് (27) വിരുതുനഗർ സ്വദേശി അരുണ്‍ (26) ബോഡി നായ്ക്കന്നൂർ സ്വദേശി ശരവണ കുമാർ (17) ആന്ധ്ര സ്വദേശി താരകേശ്വർ ( 41) ഒഡീഷ സ്വദേശികളായ സന്തോഷ് പാണി (26) ഭാര്യ ജോസ്ന പാണി (26) എന്നിവരാണ് പിടിയിലായത്.
തേനി -പെരിയകുളം റോഡില്‍ വാഹന പരിശോധനക്കിടെയാണ് ഏഴംഗ സംഘം പിടിയിലായത്. വാഹനത്തില്‍ കഞ്ചാവുമായി കുമളി വഴി കോട്ടയത്തേക്ക് പോകാൻ വരുമ്പോള്‍ ഇൻസ്പെക്ടർ മുത്തു പ്രേംചന്ദും സംഘവുമാണ് ഇവരെ പിടികൂടിയത്.



