
അടിമാലി : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആദ്യമായി സിഎംപി അക്കൗണ്ട് തുറന്നു. അടിമാലി നോർത്ത് എട്ടാം വാർഡ് കാൽ നൂറ്റാണ്ടായി സിപിഎം കുത്തകയായി വെച്ചിരുന്ന സീറ്റാണ് ഇത്തവണ യുഡിഎഫ് ഘടകകക്ഷിയായ സിഎംപി അന്പിളി സാബുവിലൂടെ പിടിച്ചെടുത്തത്. ജില്ലയിൽ സിഎംപി മത്സരിച്ച് വിജയിച്ച ഏക പഞ്ചായത്ത് വാർഡ് ആണ് അടിമാലിയിലേത്.
എൽഡിഎഫിലെ സിപിഎം പ്രതിനിധി ടി.എസ്. റോസിലിയെയാണ് സിഎംപി സ്ഥാനാർഥി അമ്പിളി സാബു പരാജയപ്പെടുത്തിയത്. 47 വോട്ടിനാണ് അമ്പിളിയുടെ തിളക്കമാർന്ന വിജയം



