Latest NewsNational

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ; കടുത്ത പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിചെയ്യുന്ന ജി റാം ജി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാകും ബില്ല് അവതരിപ്പിക്കുക. തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിക്കുകയും പദ്ധതിയിൽ 40 ശതമാനം സംസ്ഥാന വിഹിതം ഉൾപ്പെടുത്തുകയും ചെയ്യുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബില്ല് കഴിഞ്ഞദിവസം അധിക അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയുടെ ആശങ്കയെ തുടർന്നാണ് അവതരണം ഇന്നത്തേക്ക് മാറ്റിയത്

കൂടാതെ ഇൻഷുറൻസ് നിയമ ഭേദഗതി ബില്ല് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. എസ്എസ്എ ഭേദഗതി ചെയ്തുള്ള വികസിത് ഭാരത്‌ ശിക്ഷ അതിഷ്താൻ ബില്ല് ഇന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ സംയുക്ത പാർലമെന്ററി സമിതിക്ക് വിടും. വായു മലിനീകരണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മാർ ഇന്ന് നോട്ടീസ് നൽകും. അതേസമയം രാജ്യസഭയിൽ എസ്ഐആർ സംബന്ധിച്ച ചർച്ച ഇന്നും തുടരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!