KeralaLatest NewsLocal news
ബൈസണ്‍വാലിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയോട് ചേര്‍ന്ന സീലിങ്ങിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു
അടിമാലി: ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ എല്‍ പി വിഭാഗം കെട്ടിടത്തിന്റെ മേല്‍ക്കൂരയോട് ചേര്‍ന്ന സീലിങ്ങിന്റെ ഒരു ഭാഗമാണ് അടര്‍ന്ന് വീണത്. ജില്ലാ പഞ്ചായത്തനുവദിച്ച പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്ന ഈ കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ നടത്തിയത്. ഇത്തരത്തില്‍ നിര്‍മ്മാണം നടത്തിയ സീലിങ്ങിന്റെ ഒരു ഭാഗമാണ് അടര്‍ന്ന് താഴേക്ക് പതിച്ചത്.
സീലിങ്ങിന് ഇളക്കം സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ട ഉടനെ കുട്ടികളെ ക്ലാസ് മുറിയില്‍ നിന്നും മാറ്റിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷമാണ് സീലിംങ്ങ് താഴേക്ക് വീണത്. സീലിങ്ങ് അടര്‍ന്ന് ആളുകളുടെ ദേഹത്ത് വീഴാത്തത് വലിയ അപകടം ഒഴിവാക്കി . സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നാണ് സ്‌കൂള്‍ പിടിഎയുടെ വിശദീകരണം.



