
അടിമാലി: അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ദിലീപ് എന്‍ കെ യുടെ നേതൃത്വത്തിലുള്ള സംഘം മുനിയറ തിങ്കള്‍ക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അളവില്‍ കൂടുതല്‍ മദ്യം കൈവശം സൂക്ഷിച്ച ഒരാളെ കസ്റ്റഡിയില്‍ എടുത്തത്. മുനിയറ തിങ്കള്‍ക്കാട് സ്വദേശി കുട്ടന്‍ എന്ന് വിളിക്കുന്ന രഞ്ചിത്തിനെയാണ് നാര്‍ക്കോട്ടിക് സംഘം പിടികൂടിയത്.
വില്‍പ്പനക്കായി മുപ്പത് കുപ്പികളിലായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ക്രിസ്തുമസ്, പുതുവത്സര ആഘോഷം മുമ്പില്‍ കണ്ടായിരുന്നു പ്രതി വില്‍പ്പനക്കായി അളവില്‍ കൂടുതല്‍ മദ്യം വാങ്ങി കൈവശം സൂക്ഷിച്ചിരുന്നതെന്നാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇയാളുടെ പക്കല്‍ നിന്ന് 600 രൂപയും പിടികൂടി.
മുമ്പും പ്രതി മദ്യ വില്‍പ്പന നടത്തിയ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. ജയില്‍ മോചിതനായ ശേഷമാണ് ഇയാള്‍ സമാന കുറ്റകൃത്യത്തില്‍ വീണ്ടും ഏര്‍പ്പെട്ടത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റോജിന്‍ അഗസ്റ്റിന്‍, മുഹമ്മദ് ഷാന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിസ്മയ മുരളി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.



