
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വീടുകളില്‍ വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും സ്ഥാപിക്കുമ്പോള്‍ വൈദ്യുത സുരക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.

അപകടങ്ങള്‍ ഒഴിവാക്കാന്‍ …
* താല്‍ക്കാലിക ആവശ്യത്തിനായി എടുക്കുന്ന കണക്ഷനുകളിലും വൈദ്യുതാലങ്കാര സര്‍ക്യൂട്ടിലും പ്രവര്‍ത്തനക്ഷമമായതും 30mA സെന്‍സിറ്റിവിറ്റിയുള്ള ആര്‍.സി.സി.ബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
* നക്ഷത്ര ദീപാലങ്കാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ നിയോഗിക്കരുത്.

* ഐ എസ് ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ.
* കണക്ടറുകള്‍ ഉപയോഗിച്ചു വയറുകള്‍ കൂട്ടിയോജിപ്പിക്കുന്നതാണ് സുരക്ഷിതം.
* കാലപ്പഴക്കം ചെന്നതും നിലവാരം കുറഞ്ഞതുമായ വയറുകള്‍ ദീപാലങ്കാരത്തിന് ഉപയോഗിക്കരുത്. അലങ്കാരത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

* ഗ്രില്ലുകള്‍, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കള്‍, ലോഹനിര്‍മ്മിത ഷീറ്റുകള്‍ എന്നിവയിലൂടെ ദീപാലങ്കാരങ്ങള്‍ പാടില്ല.
* വീടുകളിലെ എര്‍ത്തിംങ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
* ദീപാലങ്കാരങ്ങള്‍ പ്ലഗ് സോക്കറ്റില്‍ കണക്ട് ചെയ്യുമ്പോള്‍ പ്ലഗ് സോക്കറ്റിന്റെ സ്വിച്ച് ഓഫ് ചെയ്ത ശേഷം കണക്ട് ചെയ്യുക, കൂടാതെ കണക്ട് ചെയ്യുന്ന വ്യക്തിയുടെ കൈവിരലുകള്‍ പ്ലഗ്‌ടോപ്പ് പിന്നില്‍ (Plugtop Pin)സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* മെയിന്‍ സ്വിച്ചില്‍ നിന്ന് നേരിട്ട് വൈദ്യുതി എടുക്കാന്‍ പാടില്ല.
* വൈദ്യുതീകരണത്തിനായി ഉപയോഗിക്കുന്ന വയറുകളില്‍ പൊട്ടലോ കേടുപാടുകളോ ഇല്ല എന്നുറപ്പാക്കണം.

* സോക്കറ്റുകളില്‍ നിന്ന് വൈദ്യുതിയെടുക്കുന്നതിനായി അനുയോജ്യമായ പ്ലഗ് ടോപ്പുകള്‍ ഉപയോഗിക്കുക.
* ഏതെങ്കിലും അവസരത്തില്‍ ഫ്യൂസ് പോവുകയോ എം സി ബി അല്ലെങ്കില്‍ ആര്‍ സി സി ബി ട്രിപ്പാവുകയോ ചെയ്താല്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചതിന് ശേഷം മാത്രം വീണ്ടും ചാര്‍ജ് ചെയ്യുക.



