
ഇടുക്കി : കുമളിയിൽ പത്തുമുറി റോഡിൽ റോസ് പാർക്കിനു സമീപം വെച്ച് ചെങ്കര സ്വദേശികൾ സഞ്ചരിച്ച ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രിയിൽ 11:30 യോടു കൂടി ചെങ്കര സ്വദേശികൾ കുമളി കാരിത്താസ് ഹോസ്പിറ്റൽ ( care and cure ) വന്ന് മടങ്ങും വഴി ഓട്ടോയിൽ മദ്യപിച്ച് എത്തിയാൾ സഞ്ചരിച്ച താർ ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്.
ചെങ്കര കുരിശുമലയിൽ താമസിക്കുന്ന പൗലോസിന്റെ ഭാര്യ പൊന്നമ്മ പൊന്നമ്മയുടെ മൂത്തമകൻ മരണപ്പെട്ടുപോയ രാജേഷിന്റെ മകൾ പ്രൈസിക, ഇളയ മകൻ സന്തോഷിന്റെ ഭാര്യ ബ്ലസി,ഓട്ടോ ഡ്രൈവർ കല്ലുമേട് എം കെ സി ഭാഗത്ത് താമസിക്കുന്ന പുതുപ്പറമ്പിൽ വീട്ടിൽ മണി മകൻ ബിബിൻ ( സ്നേഹിതൻ ഓട്ടോ) എന്നിവർക്കാണ് പരിക്കേറ്റത്. ജീപ്പോടിച്ചിരുന്ന കുമളി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കാരക്കാട്ടിൽ സൺസി മാത്യുവിന്റെ ബന്ധു ജിൻസി യുടെ മകൻ ജോർജിനും പരിക്കേറ്റിട്ടുണ്ട്. ടിയാനെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നാലു പേരെയും കുമളി കാരിത്താസ് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ശേഷം പാലാ മെഡിസിറ്റി( മാർസ്ലീവാ ഹോസ്പിറ്റൽ പാലാ )യിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ഇവരിൽ പൊന്നമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.ഇടിച്ച ജീപ്പ് റോഡിൽ നിന്നും കുഴിയിലേക്ക് മറിഞ്ഞ രീതിയിലാണുള്ളത്..



