
അടിമാലി: ഇരുമ്പുപാലം മേഖലയിലെ ക്രിസ്തുമസ് ആഘോഷം ഇത്തവണയും വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഗ്ലോറിയ 2025 എന്ന പേരില്‍ ഈ മാസം 21ന് വൈകിട്ട് ആഘോഷപരിപാടികള്‍ നടക്കും. വൈകിട്ട് 5.45ന് പത്താംമൈല്‍ പെരിയാര്‍ സ്‌പൈസസ് ഗ്രൗണ്ടില്‍ നിന്ന് ക്രിസ്തുമസ് കരോള്‍ റാലി ആരംഭിക്കും. റാലി ഇരുമ്പുപാലം ടൗണില്‍ സമാപിക്കും.
നൂറുകണക്കിന് ക്രിസ്തുമസ് പാപ്പാമാരും ഗായക സംഘങ്ങളും നിശ്ചല ദൃശ്യങ്ങളും റാലിയില്‍ പങ്ക് ചേരും. ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന്് കലാപ്രകടനവും ഡി ജെ പ്രോഗ്രാമും നടക്കും. പരിപാടിയില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. സഖറിയ മോര്‍ ഫീലക്‌സ്‌നോസ് ക്രിസ്തുമസ് സന്ദേശം നല്‍കും. നൂറുകണക്കിനാളുകള്‍ ക്രിസ്തുമസ് ആഘോഷപരിപാടികളില്‍ പങ്ക് ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫാ. ജോസഫ് മേനംമൂട്ടില്‍, ഫാ. മാത്യൂസ് കാട്ടിപ്പറമ്പില്‍, ഫാ.എല്‍ദോസ് പുളിഞ്ചോട്ടില്‍, ഫാ. ആന്റണി, ജോമോന്‍, ജോളി വര്‍ഗ്ഗീസ്,ജെയിംസ് കളത്തില്‍,ബിനു കെ തോമസ്്, ബിനോയി തുടങ്ങിയവര്‍ പങ്കെടുത്തു.



